കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പുതുതായി 20 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പയായി നൽകും. ഇതിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം 22ന് വൈകിട്ട് 3ന് എസ്.എൻ വനിതാകോളേജ് ഓഡിറ്റോറിയത്തിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർവഹിക്കും. കൊല്ലം സഹകരണ അർബൻ ബാങ്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്.

ഉദ്ഘാടന യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം പറയും. കൊല്ലം സഹകരണ അർബൻ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.കെ.ബേബിസൺ, ബാങ്ക് സി.ഇ.ഒ ആർ.ശ്രീകുമാർ, മുണ്ടയ്ക്കൽ ബ്രാഞ്ച് മാനേജർ മിനി ദിനേശ്, യോഗം ബോർഡ് മെമ്പർ എ.ഡി.രമേഷ്, വനിതാ സംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, കൊല്ലം യൂണിയൻ മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ.മേഴ്സി ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദി പറയും.