 
പുത്തൂർ: തേവലപ്പുറം കല്ലേലിൽ വിവേകാ നഗർ റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. പ്രസിഡന്റ് സുരേഷ് വിപഞ്ചിക അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ലോഗോ പ്രകാശനം ചെയ്തു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ വീട്ട് നമ്പർ വിചരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം രമ്യാ മോൾ, സെക്രട്ടറി വി.എസ്.സതീശൻ ഉണ്ണിത്താൻ, വസന്തകുമാർ കല്ലുംപുറം, എം.എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു.