കരുനാഗപ്പള്ളി: ആർ.ശങ്കർ അനുസ്മരണവും ശിവഗിരി തീർത്ഥാടനവും വിജയിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ വിളിച്ച് ചേർത്ത ശാഖാഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം കൂടിയ ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്രി അംഗങ്ങൾ എന്നിവരുടെ പ്രവർത്തക യോഗം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ക്ലാപ്പന ഷിബു, ടി.ഡി.ശരത്ചന്ദ്രൻ, വി.എം.വിനോദ് കുമാർ, കെ.ബി.ശ്രീകുമാർ, അനിൽ ബാലകൃഷ്ണൻ, ബിജു രവീന്ദ്രൻ, യൂണിയൻ കൗൺസിൽ മുൻ അംഗം എസ്.സലിംകുമാർ, വനിതാ സംഘം നേതാക്കളായ അംബികാദേവി, മധുകുമാരി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം എന്നിവർ പ്രസംഗിച്ചു.