കൊട്ടാരക്കര: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'വർഗീയതയ്ക്കെതിരെ വർഗ ഐക്യം' എന്ന വിഷയത്തിൽ കൊട്ടാരക്കരയിൽ സെമിനാർ സംഘടിപ്പിച്ചു. ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന സെമിനാർ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പ്രസിഡന്റ് പി.കെ. ജോൺസൻ അദ്ധ്യക്ഷനായി. ജെ.മേഴ്സികുട്ടിഅമ്മ, പി.തുളസീധരകുറുപ്പ്, എസ്.ജയമോഹൻ, പി.എ.എബ്രഹാം, നെടുവത്തൂർ സുന്ദരേശൻ, ചിന്താ ജെറോം, ജെ.രാമാനുജൻ, മുരളി മടന്തകോട്, എസ്.ആർ.രമേശ്, സി.മുകേഷ് എന്നിവർ സംസാരിച്ചു.