 
പുത്തൂർ : പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനാചരണ പരിപാടികളുടെ ഭാഗമായി പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.കെ.വി.പ്രദീപ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ സി.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ള, സായന്തനം ചീഫ് കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ഡോ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വാർദ്ധക്യജന്യ രോഗ പ്രതിരോധം ആയുർവേദത്തിലുടെ എന്ന വിഷയത്തിൽ ഡോ.കെ.വി.പ്രദീപ് ക്ളാസ് നയിച്ചു. ഡോ.കൃഷ്ണകുമാർ, ഡോ.സി.വി.ദീപ്തി, ഡോ.ബിജില, ഡോ.അനൂപ് രാജ്, ഡോ.ശ്രീക്കുട്ടി, ഡോ.ഹരികൃഷ്ണൻ, ഡോ.അഞ്ജലി, ഡോ.അപർണ, ഡോ.രശ്മി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തുടർന്ന് കലാ പരിപാടികളും ഉണ്ടായിരുന്നു.