abhinand-b-17

കരുനാഗപ്പള്ളി: സഹപാഠിയുടെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിനാട് തെക്ക് പുത്തൻ തറയിൽ ബിജുവിന്റെയും ഷെർളിയുടെയും മകൻ ബി.അഭിനന്ദ് (17) മരിച്ചു. സംസ്കാരം നടത്തി. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് ആലോചനമുക്കിന് കിഴക്ക് വശത്തായിരുന്നു അപകടം. ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. സഹോദരി : അമൃത.