kulathupzha-
കേരളാ പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ആർ.പി.എൽ ഓഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ യൂണിയൻ ജനറൽ സെക്രട്ടറി ഏരൂർ സുബാഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

കുളത്തൂപ്പുഴ: ആർ.പി.എൽ തൊഴിലാളികൾക്ക് ദീപാവലി ആഘോഷത്തിനു മുന്നോടിയായി കുടിശ്ശികവരുത്തിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യുമെന്ന മാനേജ്‌മെന്റിന്റെ പ്രഖ്യാപനം വെറുതേയായി. ഇത്തവണത്തെ ദീപാവലി വറുതിയും ദുരിതവുമാണെന്നാരോപിച്ച് കേരളാ പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സി പ്രതിഷേധവുമായി രംഗത്ത്. തൊഴിലാളി യൂണിയനുകൾ മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ദീപവലിക്കുമുമ്പായി പണം അനുവദിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും നടപ്പായില്ല. ഇതിനെതിരെയാണ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. യൂണിയൻ ജനറൽ സെക്രട്ടറി ഏരൂർ സുബാഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് സാബു എബ്രഹാം അദ്ധ്യക്ഷനായി. ഡെനിമോൻ, കെ.കുമാരവേൽ, എസ്.അയ്യപ്പൻ, ഐ.ഗോപാൽ, ടു.ജെ.ഗോപാൽ തുടങ്ങിയവർ പങ്കെ​ടുത്തു