mother
മദർഹുഡ് ചാരിറ്റി മിഷനും ഭാരത സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്ററിൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷനും സംയുക്തമായി സ്വച്ഛതാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി സംഘടിപ്പിച്ച 'അമ്മ അറിയാൻ' ബോധവത്ക്കരണ സദസ്സ് ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മദർഹുഡ് ചാരിറ്റി മിഷനും ഭാരത സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷനും സംയുക്തമായി സ്വച്ഛതാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി സംഘടിപ്പിച്ച 'അമ്മ അറിയാൻ' ബോധവത്കരണ സദസ് എം.സി.എം ലൈബ്രറി ഹാളിൽ ഡോ.സു ജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് നേരെ വർദ്ധിച്ചു വരുന്ന ലൈംഗികതിക്രമങ്ങൾ, ലഹരി വസ്തുക്കളുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സമൂഹത്തിന്റെ നാനാതുറകളിലുള്ള അമ്മമാരുമായി സംവാദവും നടന്നു. മദർഹുഡ് രക്ഷാധികാരി ഡി.ശ്രീകുമാർ വിഷയാവതരണം നടത്തി. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ, ചൈൽഡ് ലൈൻ ജില്ലാ നോഡൽ ഓഫീസർ സി.എബ്രഹാം, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷെറിൻ രാജ് എന്നിവർ ക്ലാസുകൾ നയിച്ചു. സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് ഓഫീസർ സരിൻ ലാൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നിർവഹിച്ചു. കരുനാഗപ്പള്ളി നാട്ടരങ്ങ് കലാവേദിയിലെ അംഗങ്ങൾ തെയ്യം, നാടൻപാട്ട്, സ്കിറ്റ്, തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ച് ശുചിത്വ സന്ദേശങ്ങൾ പകർന്നു.