കൊല്ലം: ക്രഷർ കെട്ടിടത്തിൽ നിന്ന് ഇരുമ്പ് ഷീറ്റ് മോഷ്ടിച്ച പ്രതിയെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ നെടുങ്ങോലം പറക്കുളം വയലിൽ വീട്ടിൽ ശ്യാമാണ് പൊലീസിന്റെ പിടിയിലായത്. 12ന് വൈകുന്നേരം 3ഓടെ മീനാട് പാലത്തിന് സമീപമുള്ള ക്രഷർ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം ഭാരമുള്ള രണ്ട് ഇരുമ്പ് പ്ലേറ്റുകൾ മോഷ്ടിച്ച് പരവൂരിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. ചാത്തന്നൂർ അസിസ്റ്റന്റ് കമ്മിഷണർ ബി.ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പരവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ രമേശൻ, എസ്.സി.പി.ഒ റെനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.