parippa

കൊല്ലം:ചാത്തന്നൂർ ഉപജില്ലാ ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ ശാസ്ത്ര വിഭാഗത്തിൽ പാരിപ്പള്ളി ഗവൺമെന്റ് എൽ.പി.എസ് ഓവറാൾ കിരീടവും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ശാസ്ത്രമേളയിലെ കിഴങ്ങുവർഗ്ഗ ശേഖരണം എന്ന വിഭാഗത്തിൽ എൽ.പി.എസിലെ നാലാം ക്ലാസുകാരനായ ഇന്ദ്രജ് ദേവും സ്വാതി ലക്ഷ്മിയും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. പരീക്ഷണ വിഭാഗത്തിൽ വൈദേഹി,​ ആദ്യത്യൻ,​ ചാർട്ടിൽ അപർണ, ശ്രീനന്ദൻ, ക്വിസിൽ പാർഥിപൻ എന്നിവരും സമ്മാനങ്ങൾ സ്വന്തമാക്കി.