joi

കൊല്ലം: ഇടതുപക്ഷ സാമ്പത്തിക നയങ്ങൾക്കനുസൃതമായി പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച്
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ കൊല്ലം മേഖലാകമ്മിറ്റി വനശ്രീ ഓഫീസ് സമുച്ചയത്തിൽ ചേർന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം എ.ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് സി.സരിത അദ്ധ്യക്ഷയായി. എസ്.മണികണ്ഠൻ, എ.സേവ്യർ, ദിലീപ് കുമാർ, പി.എസ്.മിനി, സി.ദേവരാജൻ, എസ്‌.ജേക്കബ്, മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.