ശാസ്താംകോട്ട: അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇരവിച്ചിറ, ശൂരനാട് തെക്ക് പഞ്ചായത്തിൽ ആയിക്കുന്നത് തെക്കതിൽ ഉള്ള
ദേവകി അമ്മാൾ (75) ആണ് 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. വൈകിട്ട് 6.30 ആണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഗ്രേഡ് എ.എസ്.ടി ഓ എസ്.എ.ജോസിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.ഷാനവാസ് റോപ്പിന്റെയും സേഫ്റ്റി ബെൽറ്റിന്റെയും സഹായത്താൽ കിണറ്റിൽ ഇറങ്ങി മറ്റുസേനാംഗങ്ങളുടെ സഹായത്തോടെയാണ് വയോധികയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയുടെ പരിക്ക് ഗുരുതരമല്ല. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായാ ഷിനു, മിഥിലേഷ്, ഷിനാസ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാജീവൻ,ഹോം ഗാർഡ് പ്രദീപ്, സുന്ദരൻ,ബിജു, ഷിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.