deerkavum-arogyakaravumay

മു​തിർ​ന്ന​വർ കൂ​ടു​തൽ സ​ന്തോ​ഷ​പ്ര​ദ​മാ​യ ജീ​വി​തം ന​യിക്കാൻ ഡോ​ക്​ടർ​മാ​രും ആ​രോ​ഗ്യ​ഗ​വേ​ഷ​ക​രും പ​റ​യു​ന്ന​ത്, ക്ര​മാ​നു​ഗ​ത​മാ​യ വ്യാ​യാ​മം വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നാ​ണ്. എന്നാൽ, ചി​ല വ്യാ​യാ​മ​ങ്ങൾ മു​തിർ​ന്ന​വ​രു​ടെ, പ്ര​ത്യേ​കി​ച്ച് 65 വ​യസി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​ക​ര​മായേക്കുമെന്നും അവർ ​മു​ന്ന​റി​യി​പ്പ് നൽ​കു​ന്നുണ്ട്.

പ്രാ​യ​മാ​കു​ന്തോ​റും മ​നു​ഷ്യ​രു​ടെ ജീ​വ​ശാ​സ്​ത്രം മാ​റി​ക്കൊണ്ടിരിക്കും.
ശാ​രീ​രി​ക​മാ​യി ആ​രോ​ഗ്യ​മു​ള്ള മു​തിർ​ന്ന​വർ ആ​സ്വ​ദി​ക്കു​ന്ന ആ​രോ​ഗ്യആ​നു​കൂ​ല്യ​ങ്ങൾ നേ​ടാൻ, പ്രാ​യ​മാ​യ​വർ സ്ഥി​ര​മാ​യി വ്യാ​യാ​മം ചെ​യ്യ​ണം. അ​ങ്ങ​നെ ചെ​യ്​താൽ മു​തിർ​ന്ന​വർ​ക്ക് മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ ക​ഴി​യാം. അ​മേ​രി​ക്ക​യി​ലെ ഹാർ​വാർ​ഡ് മെ​ഡി​ക്കൽ സ്​കൂ​ളി​ലെ ഗ​വേ​ഷ​ക​രു​ടെ ക​ണ്ടു​പി​ടി​ത്ത​മാ​ണ്, പ്രാ​യ​മാ​യ​വർ​ക്ക് ന​ട​ക്കാ​ൻ, കു​ളി​ക്കാൻ, ഭ​ക്ഷ​ണംപാ​കം ചെ​യ്യാൻ, ആ​ഹാ​രം ക​ഴി​ക്കാ​ൻ, വ​സ്​ത്രം ധ​രി​ക്കാ​ൻ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളിൽ സ്വാ​ത​ന്ത്ര്യം നി​ല​നിർ​ത്താൻ ഏ​റ്റ​വും ന​ല്ല മാർ​ഗ്ഗ​മാ​ണ് വ്യാ​യാ​മം എന്നത്.

വീ​ഴാ​തി​രി​ക്കാൻ പ​തി​വ് വ്യാ​യാ​മം


ചെ​റു​പ്പ​ക്കാ​രെ അ​പേ​ക്ഷി​ച്ച് മു​തിർ​ന്ന​വർ വീ​ണാൽ ഉ​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​തം വ​ള​രെ വ​ലു​താ​ണ്. 'നാ​ഷ​ണൽ കൗൺ​സിൽ ഒ​ഫ് ഏ​ജിം​ഗി ' ന്റെ ക​ണ​ക്ക​നു​സ​രി​ച്ച് ലോ​ക​ത്ത് ഓ​രോ 11 സെ​ക്കൻഡിലും ഒ​രു മു​തിർ​ന്ന പൗ​രൻ വീ​ഴു​ന്നു​ണ്ട്. ഓ​രോ 19 മി​നി​റ്റി​ലും ഒ​രാൾ വീ​തം ഈ വീ​ഴ്​ച​യിൽ മ​രി​ക്കു​ന്നു​മു​ണ്ട്. എന്നാൽ, പ​തി​വ് വ്യാ​യാ​മം, വീ​ഴാ​നു​ള്ള സാ​ദ്ധ്യതയെ കു​റ​യ്​ക്കും. വ്യാ​യാ​മം നി​ങ്ങ​ളു​ടെ ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തി സ്വ​ത​ന്ത്ര​രാ​യി​രി​ക്കാൻ സ​ഹാ​യി​ക്കു​ന്ന​തി​നൊപ്പം കൂ​ടു​തൽ ഊർ​ജ്ജ​വും പ​കർ​ന്ന് നൽ​കും. കൂടാതെ നി​ങ്ങ​ളു​ടെ ശാ​രീ​രി​ക ബാ​ലൻ​സ് മെ​ച്ച​പ്പെ​ടു​ത്തു​ക​യും അ​തി​ലൂ​ടെ വീ​ഴ്​ച ത​ട​യാ​നും സ​ഹാ​യി​ക്കും. മു​തിർ​ന്ന​വ​രെ കൂ​ടു​തൽ ച​ടു​ല​വും ഊർ​ജ്ജ​സ്വ​ല​രു​മാ​കാനും രോ​ഗത്തെ പ്ര​തി​രോ​ധി​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ഉ​റ​ക്കം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേ​ദ​ന ല​ഘൂ​ക​രി​ക്കാ​നും പ​തി​വ് വ്യാ​യാ​മം ഒ​ഴി​ച്ചു​കൂ​ടാൻ പാ​ടി​ല്ലാ​ത്ത​താ​ണ്. വ്യാ​യാ​മ​ത്തി​ലൂ​ടെ കൂ​ടു​തൽ സ​ജീ​വ​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ച്ചാൽ പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, ഓ​സ്റ്റി​യോ പൊ​റോ​സി​സ്, വി​ഷാ​ദ​രോ​ഗം തു​ട​ങ്ങി​യവയെ ത​ട​യാൻ ക​ഴി​യും. ഈ രോ​ഗ​ല​ക്ഷ​ണ​ങ്ങളുണ്ടെങ്കിൽ പ​തി​വ് വ്യാ​യാ​മം അ​ത് കു​റ​യ്​ക്കുകയും ചെയ്യും.

രോ​ഗ​മു​ക്തിയുടെ താ​ക്കോൽ


മ​ന​സും ശ​രീ​ര​വും വ​ള​രെ അ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​ഗ്യ​ശാ​സ്​ത്ര​ഗ​വേ​ഷ​കർ പ​റ​യു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണാ സ്റ്റേ​റ്റി​ലെ, ട്യൂ​സാ​നി​ലു​ള്ള അൽ​ഷി​മേ​ഴ്‌​സ് റി​സർ​ച്ച് ആൻ​ഡ് പ്രി​വൻ​ഷൻ ഫൗ​ണ്ടേ​ഷ​ന്റെ ക​ണ്ടു​പിടു​ത്തം ക്ര​മ​മാ​യ വ്യാ​യാ​മം ചെ​യ്യു​ന്ന ഒ​രാൾ​ക്ക് അൽ​ഷി​മേ​ഴ്‌​സോ, ഡി​മെൻ​ഷ്യ​യോ വ​രാ​നു​ള്ള സാ​ദ്ധ്യ​ത വ​ള​രെ കു​റ​വാ​യി​രി​ക്കു​മെ​ന്നാ​ണ്. വൻ​കു​ടൽ കാൻ​സർ, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, സ്‌​ട്രോ​ക്ക് തു​ട​ങ്ങി​യ​വ വ​രാ​നു​ള്ള സാദ്ധ്യ​ത കു​റ​യ്​ക്കാൻ ​ദി​വസവും 10,000 ചു​വ​ടു​കൾ ന​ട​ക്കു​ന്ന​ത് വ​ള​രെ ന​ല്ല​താ​ണെ​ന്നും അവർ കണ്ടെത്തിയിട്ടുണ്ട്. ശ്വാ​സ​കോ​ശം, ഹൃ​ദ​യം, ര​ക്ത​ചം​ക്ര​മ​ണ സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ഊർ​ജ്ജം വർ​ദ്ധി​പ്പി​ക്കാ​നും ന​ട​ത്തം സ​ഹാ​യി​ക്കും. മു​തിർ​ന്ന​വർ​ക്കുള്ള
വ്യാ​യാ​മ​ങ്ങളെക്കുറിച്ച് അ​ടു​ത്ത ആ​ഴ്​ച​.