
പരവൂർ: ശാസ്ത്ര വേദി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം പരവൂർ എസ്.എൻ.വി ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വമ്പിച്ച മുന്നേറ്റം നടത്തിയ രാജ്യത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകളോളം വോട്ടെണ്ണലിനായി കാത്തിരിക്കേണ്ടി വരുന്നത് രാജ്യത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര വേദി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സചീന്ദ്രൻ ശൂരനാട്, ജില്ലാ സെക്രട്ടറി ഗീത അനിൽ, ഭാരവാഹികളായ ശ്രീലക്ഷ്മി, പ്രിയങ്ക, അജി, മധു പൂതക്കുളം, ആര്യ മോൾ, റാം കുമാർ, വിനീഷ്, രജനി എന്നിവർ സംസാരിച്ചു.