തഴവ: കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രം , കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതിയകാവ് മേഖലയിൽ പരിശോധന നടത്തി. ലൈസൻസില്ലാതെയും ഹെൽത്ത് കാർഡ് , മറ്റ് അനുബന്ധ രേഖകൾ എന്നിവയില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാർ, ഫ്രൂട്ട്സ് സ്റ്റാളുകൾ എന്നിവയ്ക്ക് നോട്ടീസ് നൽകുകയും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും പരിശോധനക്കായി സാമ്പിൾ ശേഖരിക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷാ ഓഫീസർ ചിത്ര, കുലശേഖരം മെഡിക്കൽ ഓഫീസർ ലൈജു, ഹെൽത്ത് ഇൻസ്പെക്ടർ ജയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സൂരജ്, രമേശ്, ഷമീമ, പഞ്ചായത്ത് ജീവനക്കാരൻ ശ്രീകുമാർ, ഡ്രൈവർ വിഷ്ണു എന്നിവരടങ്ങുന്ന സംഘം നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.