photo
എസ്.എൻ.ഡി.പി യോഗം ഏരൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കുളള മെരിറ്റ് അവാർഡ് വിതരണം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ നിർവഹിക്കുന്നു. എ.ജെ. പ്രതീപ്, ഏരൂർ സുഭാഷ് തുടങ്ങിയവർ സമീപം

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ഏരൂർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം നേടിയ ശാഖാ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ദാനവും അനുമോദനയോഗം ഉദ്ഘാടനവും പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എസ്.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ജി.ബൈജു, യൂണിയൻ പ്രതിനിധി ഏരൂർ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ബി.ബിനു സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് മീരാ അജികുമാർ നന്ദിയും പറഞ്ഞു. ഉന്ന വിജയം നേടിയ കുട്ടികൾക്ക് ശാഖാ രക്ഷാധികാരിയും മുരളിയാ ഗ്രൂപ്പ് ചെയർമാനുമായ കെ.മുരളീധരൻ നൽകുന്ന കാഷ് അവാർഡും സമ്മേളനത്തിൽ വച്ച് വിതരണം ചെയ്തു.