അഞ്ചൽ: അഞ്ചൽ വെസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പുസ്തകക്കൂട് തുറന്നു. അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പുസ്തകക്കൂട് ആരംഭിച്ചത്. ലൈബ്രേറിയൻ ഇല്ലാതെ വിദ്യാർത്ഥികൾക്ക് പുസ്തകം എടുത്തുകൊണ്ടുപോയി വായിച്ചശേഷം തിരികെ വയ്ക്കുന്ന പദ്ധതിയാണിത്. പുസ്തകക്കൂടിന്റെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. പുസ്തകക്കൂടിന് പുറമെ നിർദ്ധന കുട്ടികളെ സഹായിക്കുന്ന എൻ.എസ്.എസ് യൂണിറ്റിന്റെ ഉപജീവനം പദ്ധതി, ലഹരിവിരുദ്ധ സെമിനാർ എന്നിവയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. പുനലൂർ എക്സൈസ് ഇൻസ്പെക്ടർ അരുൺ കുമാർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് അഡ്വ.ജെ.സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായി. അഞ്ചൽ ലയൺസ് ക്ലബ് പ്രസിഡന്റ് അനീഷ് കെ.അയിലറ ആമുഖ പ്രസംഗം നടത്തി. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി.സുരേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എ. സക്കീർ ഹുസൈന് ആദ്യ പുസ്തകം കൈമാറി. വാർഡ് മെമ്പർ നൗഷാദ്, ഹെഡ്മിസ്ട്രസ് കലാദേവി, ലയൺസ് റീജിയണൽ ചെയർമാൻ എം.ബി.തോമസ്, ശ്രീകണ്ഠൻപിള്ള, ഡോ.ജോർജ്ജ് ലൂക്കോസ്, ഡോ. ഡി.ദേവരാജൻ നായർ, എം.നൗഷാദ്, ഡി.ഷൈലജ, ഷാജു തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. പ്രൻസിപ്പൽ ഡോ.സി.മണി സ്വാഗതവും ബി.ബിനോയ് നന്ദിയും പറഞ്ഞു.