satyagraham
ഓച്ചിറ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ അനധികൃതമായി നിലം നികത്തി ജലം ഒഴുക്ക് തടസപ്പെടുത്തുന്നു എന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് അംഗം ഗീതാ രാജുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ അനധികൃതമായി നിലം നികത്തി ജലം ഒഴുക്ക് തടസപ്പെടുത്തുന്നതിന് അധികൃതർ ഒത്താശചെയ്യുന്നുവെന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് അംഗം ഗീതാ രാജുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്തി. നിലവിൽ വെള്ളമൊഴുകി കൊണ്ടിരിക്കുന്ന പ്രധാന തോട് പൈപ്പ് ലൈൻ സ്ഥാപിച്ച് വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നതിനെതിരെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും രാഷ്ട്രീയ പിൻബലത്തിൽ വീണ്ടും നിർമ്മാണം നടത്തി വരികയാണ്. ഇത് തുടർന്നാൽ അടുത്ത മഴക്കാലത്ത് പ്രദേശമാകെ കനത്ത വെള്ളക്കെട്ട് അനുഭവപ്പെടുമെന്ന് ഗീതാ രാജു പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. അനിൽകുമാർ, അബിയിൽ കുഞ്ഞുമോൻ രാധാകൃഷ്ണൻ, ഭാസ്കരൻ, കുട്ടു എന്നിവർ പങ്കെടുത്തു.