spc
എ.പി.പി.എം.വി.എച്ച്.എസ്.എസിലെ എസ്.പി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലി സ്കൂൾ മാനേജർ ആർ.പത്മഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : എ.പി.പി.എം.വി.എച്ച്.എസ്.എസിലെ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ കുന്നിക്കോട്ട് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. കുന്നിക്കോട് പൊലീസ് എസ്.ഐ. വൈശാഖ് കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ.പത്മഗിരീഷ് റാലി ഫ്ലാഗ് ഒഫ് ചെയ്തു. എ.എസ്.ഐ സന്തോഷ്, സി.പി.ഒ അഖിൽ, ജയദീപ്, ബിജീവ്, കൈരളി രാധാകൃഷ്ണൻ, അബ്ദുൽ അസീസ് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. റാലിയ്ക്ക് ശേഷം എസ്.പി.സി യൂണിറ്റംഗങ്ങൾ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വ്യാപാരികൾക്കും വഴിയാത്രികർക്കും ലഹരിയുടെ ദൂഷ്യവശങ്ങൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു.