കരുനാഗപ്പള്ളി: സി.ബി.എസ്.ഇ സ്കൂളുകളുടെ ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഹോദയ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി ആർട്ട് ആൻഡ് ലിറ്ററസി മത്സരങ്ങൾ 25ന് കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിൽ വെച്ച് നടക്കും. ജില്ലയിലെ 21 സ്കൂളുകളിൽ നിന്നായി 850 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. രാവിലെ 9ന് സി.ആർ.മഹേഷ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലാ കലോത്സവത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ 28, 29, 30 തീയതികളിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടക്കും. 2500 ഓളം കുട്ടികളാണ് കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.വാർത്താ സമ്മേളനത്തിൽ സഹോദയ ജില്ലാ സെക്രട്ടറി ഡോ.സുഷമ മോഹൻ, പ്രൊഫ.പി.കെ.റെജി, ബി.അശോക് കുമാർ അനിവർണ്ണം എന്നിവർ പങ്കെടുത്തു.