intuc
ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ കൊട്ടാരക്കര ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ തോവൈറ്റ് ഭാസുരൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: തൊഴിലുറപ്പ് പദ്ധതി ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഹെ‌ഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പു തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, ദിവസം രണ്ടു തവണ തൊഴിലാളികളുടെ ഫോട്ടോ എടുക്കുന്നത് നിറുത്തലാക്കുക, വേതനം 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. തോവൈറ്റ് ഭാസുരൻ ധർണ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് വി.ഫിലിപ്പ് അദ്ധ്യക്ഷനായി. എഴുകോൺ നാരായണൻ, ഡി.സി.സി സെക്രട്ടറി പി.ഹരികുമാർ, ബേബി പടിഞ്ഞാറ്റിൻകര, കുടവട്ടൂർ രാധാകൃഷ്ണൻ, ബ്രിജേഷ് ഏബ്രഹാം, കെ.ജി.അലക്സ്, മധുലാൽ, കലയപുരം ശിവൻപിള്ള തുടങ്ങിയവർ സംസാരിച്ചു.