കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ സമീപത്ത് നിന്നും ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ തട്ടാമല തൊടിയിൽ അനസിനെ (29) കൊല്ലം ഈസ്റ്റ്‌ പൊലീസ് അറസ്റ്റ് ചെയ്തു. 17ന് രാത്രി 8.30ഓടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ സുക്ഷിച്ചിരുന്ന കുരീപ്പുഴ സ്വദേശിയായ ഹരികുമാറിന്റെ ബൈക്കാണ് മോഷ്ടിച്ചത്. അയത്തിൽ ജംഗ്ഷനു സമീപമുള്ള ആക്രിക്കടയിൽ വിറ്റ വാഹനം കണ്ടെത്തി. ഇൻസ്‌പെക്ടർ എ.അരുണിന്റെ നേതൃത്വത്തിൽ എ.എസ്‌.ഐ രാജു, സി.പി.ഒ ഷംനാദ്, ശ്രീഹരി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.