ocr
ഓച്ചിറയിൽ നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച സമ്മേളനം മുൻ മന്ത്രി കെ.കെ ഷൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ശ്രീനാരായണഗുരുദേവൻ ഉൾപ്പെടെയുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ കേരളത്തിൽ നിന്ന് പുറത്താക്കിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങലും തിരികെയെത്തിക്കാൻ ആൾ ദൈവങ്ങൾ ഉൾപ്പെടെയുള്ള വർഗീയ ശക്തികൾ ശ്രമിക്കുന്നതായി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.കെ.ഷൈലജ പറഞ്ഞു. ഓച്ചിറയിൽ നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും എതിരായ കാമ്പയിൽ ഉടൻ ആരംഭിക്കുമെന്നും സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നയങ്ങളെ സംഘടന എതിർക്കുമെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഗീതാകുമാരി അദ്ധ്യക്ഷയായി. എ.എം.ആരിഫ് എം.പി, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സംസ്ഥാന ജോയിന്റെ് സെക്രട്ടറി സബിദാബിഗം, സുബൈദ ഇസഹാഖ്, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം പ്രസന്ന ഏണസ്റ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.രാധാമണി, ഷാഹിദ കമാൽ, ഐഷാ പോറ്റി, രാജമ്മ ഭാസ്ക്കരൻ, സി.പി.എം ശൂരനാട് ഏരിയ കമ്മിറ്റി സെക്രട്ടറി പി.ബി.സത്യദേവൻ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുജാ ചന്ദ്രബാബു സ്വാഗതവും ബിന്ദു ശിവൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി ഗീതാകുമാരി (പ്രസിഡന്റ്), സുജ ചന്ദ്രബാബു (സെക്രട്ടറി), ഗിരിജാകുമാരി (ട്രഷറർ), ഷീനാ പ്രസാദ്, ലതികാ വിദ്യാധരൻ, പത്മകുമാരി, ബീമ (വൈസ് പ്രസിഡന്റ്മാർ), രഞ്ചു സുരേഷ്, ബിന്ദു ശിവൻ, സുജാത മോഹൻ, സുമ ലാൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും 50 അംഗ കമ്മിറ്റിയും 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.