nl
ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നടത്തിയ സൗജന്യ കാൻസർ നിർണയ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അർഷാദ് ടേസ്റ്റി ആദർശ് ആനദിനെ അനുമോദിക്കുന്നു.

തഴവ: തഴവ വടക്ക് ബി.ജെ.എസ്.എം മഠത്തിൽ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം ആർ.സുജ, പ്രോഗ്രാം ഓഫീസർ ഷീബ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം സലീം അമ്പീത്തറ ,അനിൽ പുലിത്തിട്ട, സി.ശ്രീലക്ഷ്മി, ശ്രീലത, ടി.എൻ.മായ, എം.കെ. സുമാദേവി, വി.ധന്യാ, ബാവീസ് വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന ക്യാമ്പിന് ഡോ. ഗോപിക നേതൃത്വം നൽകി. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി അൻഷാദ് ടേസ്റ്റി ട്രെയിന് മുന്നിൽ നിന്ന് വീട്ടമ്മയെ രക്ഷിച്ച സ്കൂൾ വിദ്യാർത്ഥി ആദർശ് ആനന്ദിനെ അനുമോദിച്ചു.