photo
സെയുക്ത ട്രേഡ് യൂണിയനുകൾ സപ്ലൈകോ ഗ്യാസ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംയുക്ത ട്രേഡ് യൂണിയൻ ചെയർമാൻ ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : സപ്ലൈകോയിൽ നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ 1200 ഗ്യാസ് കണക്ഷനുകൾ സ്വകാര്യ ഏജൻസിക്ക് നൽകിയതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സപ്ലൈകോ ഗ്യാസ് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ധർണ സംയുക്ത ട്രേഡ് യൂണിയൻ ചെയർമാൻ ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. സുനിൽ അദ്ധ്യക്ഷനായി. വി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. നിസാർ, ടി.പി.എസ്.സുരേഷ്, ടി. സുഭാഷ് എന്നിവർ പ്രസംഗിച്ചു. ഐ.ഒ.സി മാറ്റി നൽകിയ കണക്ഷനുകൾ തിരികെ നൽകാത്ത പക്ഷം അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.