കരുനാഗപ്പള്ളി. ഗവ. എച്ച്.എസ്.എസ് റെയിൽവേ സ്റ്റേഷൻ റോഡ് പുനർ നിർമ്മിച്ച് സഞ്ചാര യോഗ്യമാണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയുടെ അധീനതയിലുള്ള റോഡ് തകരാറിലായിട്ട് ഏറെ നാളുകളായി. റോഡിൽ രൂപപ്പെട്ട ഗർത്തങ്ങളിൽ മഴ വെള്ളം കെട്ടി നിന്ന് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. സൈക്കിളിൽ വരുന്ന സ്കൂൾ വിദ്യാർത്ഥികളും മറ്റ് ഇരുചക്ര , കാൽനട യാത്രക്കാരും ഇതുവഴി അതിസാഹസികമായിട്ടാണ് യാത്ര ചെയ്യുന്നത്. കരുനാഗപ്പള്ളി നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നാണിത്.
ജനകീയ സമരത്തിന്
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കാൻ താലൂക്ക് പൗരസമിതി യോഗം തീരുമാനിച്ചു. പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. കുന്നേൽ രാജേന്ദ്രൻ, ഇർഷാദ് ബ്ളാഹ , വി.കെ.രാജേന്ദ്രൻ . പല്ലിയിൽ കുഞ്ഞുമോൻ, വർഗ്ഗീസ് മാത്യു കണ്ണാടിയിൽ എന്നിവ പ്രസംഗിച്ചു.