
കൊട്ടിയം: കേരളാ മുസ്ലിം ജമാഅത്ത് കൊല്ലം ജില്ലയുടെ നേതൃത്വത്തിൽ നബിദിന റാലിയും സമ്മേളനവും നടത്തി. കൊല്ലം പീരങ്കി മൈതാനത്തു നിന്നും ആരംഭിച്ച റാലി കൊല്ലൂർവിള പള്ളിക്കു മുന്നിൽ സമാപിച്ചു.നബിദിന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു.സിറാജുൽ ഉലമ ശൈഖുന ഹൈദറൂസ് ഫൈസി അദ്ധ്യക്ഷനായി. ഏരൂർ ഷംസുദീൻ മദനി അൽ ഖാദിരി പ്രാത്ഥനയ്ക്ക് നേതൃത്വം നൽകി. ബദറു സ്റ്റാദാത്ത് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തി. കേരളാ മുസ്ലിം ജമാഅത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് എച്ച്. ഇസ്സുദീൻ കാമിൽ സഖാഫി ആമുഖ പ്രഭാഷണം നടത്തി. എസ്.എസ്.എഫ്.ദേശീയ പ്രസിഡന്റ് ഡോ.മുഹമ്മദ് ഫാറൂഖ് നഇമി സന്ദേശ പ്രഭാഷണം നടത്തി.അസീസിയാ മെഡിക്കൽ കോളേജ് ചെയർമാൻ അബ്ദുൽ അസീസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. കൊല്ലം ജില്ലാ സെൻട്രൽ ക്യാബിനറ്റ് കൺവീനർ ഡോ. എൻ.ഇല്യാസ് കുട്ടി, സയ്യിദ് അബ്ദുറഹുമാൻ ബാഫക്കി തങ്ങൾ, കെ.വൈ.നിസാമുദീൻ ഫാളിലി, താഹാ മുസലിയാർ തട്ടാമല, കെ.പി.മുഹമ്മദ് ഷഫീക്ക് മുസലിയാർ, അഹമ്മദ് സഖാഫി, എ.കെ.മുഇനുദ്ദീൻ, നൈസാം സഖാഫി, എം.താഹാ മുസലിയാർ, നുജുമുദ്ദീൻ അമാനി, നൗഷാദ് മന്നാനി, അബ്ദുൽ വഹാബ് മുസലിയാർ, ശിഹാബ് ക്ലാപ്പന, ഷെമീർ അസ്ഹരി, ഷെമീർ വടക്കേവിള എന്നിവർ സംസാരിച്ചു.