കൊല്ലം: മത്സ്യ തൊഴിലാളികളുടെയും തീര ജനതയുടെയും ദുരിതങ്ങളുയർത്തി വിഴിഞ്ഞം ഐക്യദാർഢ്യ സമിതി കൊല്ലം ജില്ലയുടെ നേതൃത്വത്തിൽ 25ന് കളക്ട്രേറ്റിന്‌ മുന്നിൽ പ്രതിഷേധ ധർണ നടത്തും. കൊല്ലം രൂപതാദ്ധ്യക്ഷൻ ബിഷപ് പോൾ ആന്റണി മുല്ലശേരി ധർണ ഉദ്‌ഘാടനം ചെയ്യും .ധീവരസഭ കൊല്ലം ജില്ലാ പ്രസിഡന്റ് രാജു ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും. വിഴിഞ്ഞം ഐക്യദാർഢ്യ സമിതി കൊല്ലം ജില്ലാ ജനറൽ കൺവീനർ അനിൽ ജോൺ ഫ്രാൻസിസ്, അഡ്വ. ഫ്രാൻസിസ്‌ നെറ്റോ, ജെയിൻ അൻസിൽ ഫ്രാൻസിസ്, പ്രൊഫ.എസ്.വർഗീസ്, ലസ്റ്റർ കാർലോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.