
കൊല്ലം: ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി പാരിപ്പള്ളി സ്വദേശിയും വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഒഫ് എൻജിനീയറിംഗിലെ ബി.ടെക് (ഇലക്ട്രോണിക്സ്) നാലാം വർഷ വിദ്യാർത്ഥിയുമായ സൂരജ് കൃഷ്ണ. സ്വന്തമായി നിർമ്മിച്ച ഡ്രോണിൽ റൂബിക്സ് ക്യൂബ് കെട്ടിയിട്ട് ഡ്രോൺ പറത്തിക്കൊണ്ട് ബാലൻസിൽ നിറുത്തി റൂബിക്സ് ക്യൂബ് 3 മിനിട്ട് 27 സെക്കൻഡ് കൊണ്ട് സോൾവ് ചെയ്താണ് സൂരജ് റെക്കാഡിട്ടത്. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയതിന് പിന്നാലെയാണ് സൂരജ് ഈ ആപൂർവനേട്ടം കൈവരിച്ചത്.