പരവൂർ: വർത്തമാനകാല നാടകം നവീകരിക്കപ്പെടുന്നത് നാടകസംഘത്തിന്റെ അരങ്ങിലൂടെയാകണമെന്ന് നാടക സംവിധായകനും നടനുമായ വക്കം ഷക്കീർ അഭിപ്രായപ്പെട്ടു.നാടക കലാകാരന്മാരുടെ സംഘടനയായ നാടക് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'നാടകം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന നാടക മേഖല ശ്രദ്ധിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ദേവൻ പരവൂർ അദ്ധ്യക്ഷനായി. ബിജു നെട്ടറ മോഡറേറ്ററായി. ശശിധരൻ പിള്ള ,വേണു ചോഴത്ത് ,അനിൽ ശ്രീധരൻ,സഫീർ,എച്ച്‌.എസ്.അലി ,വിജയകുമാര കുറുപ്പ് ,പ്രേം സാഗർ, സെബാസ്റ്റ്യൻ, വെൺകുളം ബേബി ലാൽ, സുദർശനൻ കലക്കോട് എന്നിവർ സംസാരിച്ചു.