കരുനാഗപ്പള്ളി: ട്രെയിനിന് മുന്നിൽ നിന്ന് വയോധികയെ രക്ഷപ്പെടുത്തിയ വിദ്യാർത്ഥികളെ ട്രോഫിയും കാഷ് അവാർഡും നൽകി ആദരിക്കുനു. ഇന്ത്യൻ റെഡ് ക്രോസ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയും ജെ.ആർ.സി കൊല്ലം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 25 ന് രാവിലെ 11 ന് തഴവാ ബി.ജെ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് കരുനാഗപ്പള്ളി തഹസീൽദാർ ഷിബു ട്രോഫികൾ നൽകി ആദർശിനെയും ആദിത്യനെയും ആദരിക്കും. ചടങ്ങിൽ കോടിയാട്ട് രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനാകും.