
കൊല്ലം: സൈനികനെ ക്രൂരമായി മർദ്ദിച്ച കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മന്ദിരം ശ്രീനാഥ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശശികല റാവു, മണ്ഡലം പ്രസിഡന്റ് സാം രാജ്, ജില്ലാ കമ്മിറ്റി അംഗം എം.എസ്. ലാൽ, ഉദയകുമാർ ചവറ എന്നിവർ സംസാരിച്ചു.