
കൊല്ലം: ഓപ്പൺ സർവകലാശാലയിൽ പൊതു അവധി ദിവസങ്ങളിലും പ്രവേശന നടപടികൾക്ക് ക്രമീകരണം. നവംബർ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിച്ച ശേഷം തിരഞ്ഞെടുത്ത പ്രാദേശിക കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് നേരിട്ട് ഹാജരാകണം. പരിശോധനയ്ക്കുള്ള തീയതി അപേക്ഷകർക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള സൗകര്യം അഡ്മിഷൻ ലിങ്കിൽ ഉണ്ടാകും. യു.ജി സി അംഗീകാരം ലഭിച്ച ബി.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, എം.എ ഇംഗ്ലീഷ്, മലയാളം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മൂന്ന് വർഷത്തെ ബിരുദ പ്രോഗ്രാമിൽ കോർ വിഷയങ്ങൾക്കൊപ്പം ജോലി ലഭിക്കുന്നതിന് സഹായകരമായ നൈപുണ്യ കോഴ്സുകളുമുണ്ട്.
ജില്ലകളും സർട്ടിഫിക്കറ്റ്
പരിശോധനാ കേന്ദ്രങ്ങളും
കോഴിക്കോട്, മലപ്പുറം- കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് - 0495- 2920228, കണ്ണൂർ, വയനാട് കാസർകോഡ്- തലശ്ശേരി ബ്രണ്ണൻ കോളേജ് -8281087576, തൃശൂർ, പാലക്കാട് - പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജ്- 0466 2912009, ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം- തൃപ്പൂണിത്തുറ മഹാരാജാസ് കോളേജ് -0484 2927436, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട - കൊല്ലം കുരീപ്പുഴയിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനം - 04742966841. www.sgou.ac.in