photo
പു.ക.സ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന ലഹരിവിരുദ്ധ കൂട്ടായ്മ എം. ഭാസി ഉദ്ഘാടം ചെയ്യുന്നു. എ.ജെ. പ്രതീപ്, അ‌ഞ്ചൽ ദേവരാജൻ, ജി. ബാലകൃഷ്ണൻ തുടങ്ങിയവർ സമീപം

അഞ്ചൽ: പുരോഗമന കാലാസാഹിത്യസംഘം അഞ്ചൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. മാർക്കറ്റ് ജംഗ്ഷനിൽ നടന്ന കൂട്ടായ്മ പു.ക.സ ഏരിയ കമ്മിറ്റി അംഗം എം.ഭാസി ഉദ്ഘാടനം ചെയ്തു. സജീവ് പാങ്ങലുകാട്ടിൽ അദ്ധ്യക്ഷനായി. എ.ജെ.പ്രതീപ്, ജി. ബാലകൃഷ്ണൻ, പ്രതീപ് രാമൻ, അ‌ഞ്ചൽ ദേവരാജൻ, അജിത, ബി. മുരളി, സ്വപ്ന ജയകുമാർ, അർജ്ജുനൻ, വേണുഗോപാൽ, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.