ഓച്ചിറ: ക്ളാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.രാജു അദ്ധ്യക്ഷനായി. ഗ്രന്ഥശാലയിൽ പ്രവർത്തനം ആരംഭിച്ച വിമുക്‌തി ക്ലബ്ബിന്റെ ഉദ്ഘാടനം ക്ളാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ നിർവഹിച്ചു. കരുനാഗപ്പള്ളി സിവിൽ എക്സൈസ് ഓഫീസർ എസ്. ഗുരുപ്രസാദ് ലഹരി വിമുക്‌തി ക്ളാസ് എടുക്കുകയും ലഹരി വിമുക്തി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ക്ളാപ്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളി വിമുക്തി ജ്വാല തെളിയിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എൽ.കെ.ദാസൻ, സുരേഷ് വെട്ടുകാട്ട്, എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ആർ.നവാസ്, ഗ്രന്ഥശാലാ രക്ഷാധികാരി എൽ.പവിത്രൻ, എൽ.നവശാന്ത്, എസ്.വിനിത, ബി.കൃഷ്ണപ്രിയ തുടങ്ങിയവർ സംസാരിച്ചു.