
ചവറ: പന്മന സി.പി.പി സ്മാരക മഹിള വായനശാലയിൽ ലഹരിമുക്ത കേരളം പ്രചരണ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷംനാ റാഫി അദ്ധ്യക്ഷയായ ചടങ്ങിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉത്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്. ഉണ്ണികൃഷ്ണപിള്ള ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. അഹമ്മദ് മൻസൂർ, ഗിരിജാദേവി ,മഞ്ജു, ആനന്ദവല്ലിയമ്മ, ശുഭപ്രിയ, ഷൈജ, ശ്യാമള എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ സിന്ധു നന്ദി പറഞ്ഞു. അക്ഷര ദീപവും നടന്നു.