കൊല്ലം: അഞ്ച് പതിറ്റാണ്ടിലേറെയായി സംസ്കൃത വിദ്യാഭ്യാസ വ്യാപനവും ആത്മീയ പ്രചരണവും നടത്തുന്ന സ്വാമി സ്വപ്രഭാനന്ദജി മഹാരാജിന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് സ്വാമി സ്വപ്രഭാനന്ദജി സമാദരണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് കൊട്ടാരക്കുളം ക്ഷേത്രത്തിന് സമീപമുള്ള വിദ്യാഭവനിൽ ശതാഭിഷേക പ്രണാമം സംഘടിപ്പിക്കും. സ്വാമിയെ പൂർണകുംഭം നൽകി സ്വീകരിക്കും. പുതിയകാവ് ഭഗവതി ക്ഷേത്രം മാനേജർ അനിൽകുമാർ സ്വാഗതം ആശംസിക്കും. സമാദരണ സമിതി പ്രസിഡന്റ് എസ്. നാരായണ സ്വാമി അദ്ധ്യക്ഷനാകും. സംബോധ് ഫൗണ്ടേഷൻ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, കരിമ്പിൻപുഴ ആശ്രമത്തിലെ സ്വാമി ആത്മാനന്ദ എന്നിവർ ആദരഭാഷണം നടത്തും. തുടർന്ന് ഗുരുപാദ വന്ദനം. സ്വാമി സ്വപ്രഭാനന്ദജി അനുഗ്രഹപ്രഭാഷണം നടത്തും.