ഓയൂർ : ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇളമാട് ഗവ. ഐ.ടി.ഐയിൽ നടന്ന ലഹരി വിരുദ്ധ പ്രചരണ ജാഥ ചടയമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ എ.എം. അലക്സാണ്ടർ ഫ്ലാഗ് ഒഫ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ അതുൽ കൃഷ്ണൻ, മനു എന്നിവരും പ്രിൻസിപ്പൽ പി.സജിത, ഗ്രൂപ്പ് ഇൻസ്ട്രക്ടർ എൻ.ഹരികൃഷ്ണൻ, പ്രവീൺ രാജ്, മണിലാൽ, നിതിൻ മോഹൻ, ബിനുരാജ്, അതുൽ രാജ്, സാബു, സുദേവ്, സിബിൻ, മുരുകൻ എന്നിവരും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്കായുള്ള പ്രസംഗ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവയും നടന്നു.