temple

കൊല്ലം: കുണ്ടറ ഇണ്ടിളയപ്പൻ മഹാദേവർ ക്ഷേത്രത്തിലെ പതിനാലാമത് സപ്താഹയജ്ഞം (സ്കന്ദ പുരാണ ജ്ഞാന യജ്ഞം) ഇന്ന് മുതൽ 30 വരെ യജ്ഞാചാര്യൻ മേഴത്തൂർ സുദർശനൻ നമ്പൂതിരി പാലക്കാടിന്റെ കാർമ്മികത്വത്തിൽ നടക്കും.യജ്ഞവേദി ഭദ്രദീപ പ്രകാശന കർമ്മം ക്ഷേത്രം തന്ത്രി വിഷ്ണുദത്തും യജ്ഞവേദിയുടെ ഉദ്ഘാടനം എൻ.എസ്.എസ് താലൂക് യൂണിയൻ പ്രസിഡന്റ് ഡോ.ജി.ഗോപകുമാറും നിർവഹിച്ചു. കരയോഗം പ്രസിഡന്റ് നരേന്ദ്രനാഥൻ പിള്ള അദ്ധ്യക്ഷനായി.എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി ജയദേവൻ, എൻ.എസ്.എസ് കരയോഗം പ്രതിനിധി സഭ അംഗം പ്രഭാകരൻ സുരഭി, കെ.പി.എം.എസ് കൊല്ലം യൂണിയൻ സെക്രട്ടറി രജിത്ത്, അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം താലൂക് യൂണിയൻ പ്രസിഡന്റ് അഡ്വ.അനിൽകുമാർ മുളങ്കാടകം, സുവർണ കുമാരിയമ്മ കുണ്ടറ പിള്ളവീട് എന്നിവർ സംസാരിച്ചു. അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി പ്രസിഡന്റ് കൊല്ലം എസ്.നാരായണ സ്വാമി യജ്ഞ പ്രഭാഷണം നടത്തി.ക്ഷേത്രം സെക്രട്ടറി കൃഷ്ണപിള്ള സ്വാഗതവും കരയോഗം സെക്രട്ടറി ആർ. മുരളീധരൻ പിള്ള കൊച്ചുവിള നന്ദിയും പറഞ്ഞു. ആചാര്യവരണവും യജ്ഞ പ്രഭാഷണവും നടന്നു.