clapana
ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നടന്ന ദീപം തെളിക്കൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദീപം തെളിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. ക്ലാപ്പന കുറ്റിയിടത്ത് ജംഗ്ഷനിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷനായി. വനിതാ വേദി പ്രസിഡന്റ് രേവമ്മ, സെക്രട്ടറി എസ്. ശ്രീകല, ഗ്രന്ഥശാല ആക്ടിംഗ് സെക്രട്ടറി ആർ.കെ.അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു. ബാലവേദി പ്രസിഡന്റ് ഫാസില മുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.