kadakkal
കടയ്ക്കൽ ദേവീ ക്ഷേത്ര ഊട്ടുപുര നിർമ്മാണോദ്‌ഘാടനംതിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ;കെ.അനന്തഗോപൻനിർവ്വഹിക്കുന്നു

കടയ്ക്കൽ : കടയ്ക്കൽ ദേവീ ക്ഷേത്രത്തിനായി 35 ലക്ഷം രൂപ ചെലവഴിച്ച് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഊട്ടുപുരയുടെ നിർമ്മാണോദ്‌ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു .ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വികാസ് അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗം വി.എം.തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ,കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്‌കുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്,പ്രകാശ് ,ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ എസ്.അജിത്കുമാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ എ.ബൈജു ,എക്സിക്യൂട്ടീവ് എൻജിനീയർ ആർ.സംഗീത്‌, എസ്റ്റേറ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അഞ്ജന ശശി ,ഇലക്ട്രിക്കൽ സെക്ഷൻ എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് മോഹൻ ,അസിസ്റ്റന്റ് കമ്മിഷണർമാരായ ജെ.ഉണ്ണികൃഷ്ണൻ ,ജി.മനോജ്‌കുമാർ ,കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷജി,സബ് ഗ്രൂപ്പ് ഓഫീസർമാരായ വി..ഷിബു, എ.വി.വിജേഷ്, ക്ഷേത്ര ഉപദേശകസമിതി മുൻ പ്രസിഡന്റ് എസ്.ബിജു തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ.അനിൽകുമാർ സ്വാഗതവും ക്ഷേത്ര ഉപദേശക സമിതി അംഗവും കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് അംഗവുമായ ജെ.എം.മർഫി നന്ദിയും പറഞ്ഞു .