ocr
ഓച്ചിറ ചേന്നല്ലൂർ കോലടുത്തു കാവ് ക്ഷേത്രം - വയനകം റോഡിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ സാമൂഹിക നീതിഫോറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ കടലാസ് വള്ളം ഒഴുക്കുന്നു

ഓച്ചിറ: ദേശീയപാതയിൽ ചേന്നല്ലൂർ കോലടുത്തു കാവ് ക്ഷേത്രം - വയനകം റോഡിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ സാമൂഹിക നീതിഫോറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ കടലാസ് വള്ളം ഒഴുക്കി. ഹൃദ്യ സമരം ഉദ്ഘാടനം ചെയ്തു. പൊതുജന കൂട്ടായ്മയിൽ സംഘടിപ്പിച്ച സമരത്തിൽ നീതിഫോറം താലൂക് പ്രസിഡന്റ്‌ മെഹർഖാൻ ചേന്നല്ലൂർ, മുരളീധരൻ പിള്ള മാവോലിൽ, ശശി കോലടുത്ത്, സത്താർ വലിയകുളങ്ങര, സിദ്ധാർഥ്, ശാന്തകുമാർ, രജനി, കല തുടങ്ങിയവർ സംസാരിച്ചു.