niram

കൊല്ലം: കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം 8 പോയിന്റ് ആർട്ട് കഫെയിൽ നിറക്കൂട്ട് 2022 വാട്ടർ കളർ ക്യാമ്പ് നടത്തി. നടനും ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രം ചെയർമാനുമായ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബൈജു പുനുക്കൊന്നൂർ അദ്ധ്യക്ഷനായി. ലളിതകലാ അക്കാഡമി മുൻ മാനേജർ എ.എസ്. സുഗതകുമാരി, ബി.എസ്. അജിത, ആർ. ശ്രീകുമാർ, കോർപ്പറേഷൻ കൗൺസിലർ സ്റ്റാൻലി, ബി. പ്രജു എന്നിവർ സംസാരിച്ചു. ജില്ലയിലെ ഇരുപത് ചിത്ര കലാകാരന്മാർ ക്യാമ്പിൽ പങ്കെടുത്ത് ചിത്രം വരച്ചു.