കൊല്ലം: ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ ഉത്തരവാദിത്ത രക്ഷകർത്തൃത്വം എന്ന വിഷയത്തിൽ മോട്ടിവേഷൻ പ്രോഗ്രാം അടിമാലി സെന്റർ ഫോർ ഈസി ലേണിംഗ് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രീത് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈ​റ്റി പ്രസിഡന്റ് എം.എൽ. അനിധരൻ, സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, സൊസൈ​റ്റി അംഗങ്ങളായ കെ. ഗിരിലാൽ, എസ്.കെ. യശോധരൻ, പി.ടി.എ പ്രസിഡന്റ് എസ്. ജയകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ഗംഗ രാജൻ എന്നിവർ പങ്കെടുത്തു.