vadam-

ഓയൂർ : കൊക്കാട് പൗരസമിതിയുടെ നേതൃത്വത്തിൽ കലാ കായിക മത്സരവും മൂന്നാമത് അഖില കേരള വടം വലിയും സംഘടിപ്പിച്ചു. വൈകിട്ട് ചേർന്ന സംസ്‍കാരിക സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.അൻസർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ടി.കെ.ജ്യോതി ദാസ്, ഡി.രമേശ്‌, മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബി.രേഖ, സുനിൽ കുമാർ, പൗര സമിതി അംഗങ്ങളായ ഹേമന്ത്, മനീഷ് തായിഫ് മുഹമ്മദ്‌, എ.സിറാജ്ജുദീൻ എന്നിവർ സംസാരിച്ചു.