പുനലൂർ: അലിമുക്ക്-അച്ചൻകോവിൽ വന പാതയിൽ കാട്ടാന തേക്ക് മരങ്ങൾ തള്ളിയിട്ട് ഗതാഗതം മുടക്കി. ഞായറാഴ്ച അർദ്ധ രാത്രിയോടെ തുറക്ക് സമീപമാണ് സംഭവം. ഇന്നലെ പുലർച്ചെ ഇതുവഴി കടന്ന് വന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ പ്രഭുവാണ് കാട്ടുകല്ല് ഉപയോഗിച്ച് മര ശിഖരങ്ങൾ മുറിച്ച് നീക്കിയത്. അർദ്ധ രാത്രിയിൽ പാതയോരങ്ങളിലെത്തുന്ന കാട്ടാനകൾ വ്യാപകമായി തേക്കും തൈകൾ തള്ളി റോഡിൽ ഇടുന്നതും പതിവാണ്. കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ പാതയോരങ്ങളിൽ വളർന്ന് ഉയർന്ന കാട് വനം വനം വകുപ്പ് നീക്കി തുടങ്ങി.നിലവിൽ പാതയിൽ നിന്ന് രണ്ട് മീറ്റർ ദൂരത്തിലുള്ള കാടുകളാണ് വെട്ടി മാറ്റുന്നത്. അച്ചൻകോവിൽ,കോന്നി ഫോറസ്റ്റ് ഡിവിഷനുകളുടെ പരിധിയിലൂടെയാണ് വന പാത കടന്ന് പോകുന്നത്. രണ്ട് ഡിവിഷനുകളിലെയും കാട് നീക്കുന്നതിനൊപ്പം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മര ശിഖരങ്ങൾ കൂടി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.