
കൊല്ലം: ഭാരതത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് സോഷ്യലിസവും കമ്മ്യൂണിസവും അനിവാര്യമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
സോഷ്യലിസ്റ്റ് പ്രവർത്തക സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജയപ്രകാശ് നാരായണനും ഡോ. റാം മനോഹർ ലോഹ്യയയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നൽകിയ സംഭാവനകളെ മന്ത്രി എടുത്തുപറഞ്ഞു.
സോഷ്യലിസ്റ്റുകളുടെ ഭിന്നിപ്പ് ഇന്ത്യയിൽ വർഗീയ ശക്തികളുടെ വളർച്ചയ്ക്ക് വഴിവച്ചതായും മന്ത്രി പറഞ്ഞു. ചീഫ് കോ-ഓർഡിനേറ്റർ താജുദ്ദീൻ വേലിശേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ നുജുമുദ്ദീൻ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാനും ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി അംഗവുമായ മോഹൻദാസ് രാജധാനി. ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി അംഗം മങ്ങാട് എം.വി.സോമരാജൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് തഴവ ബാബു, കോർപ്പറേഷൻ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. കമാലുദ്ദീൻ, വാഴപ്പള്ളി തൗഫീഖ്, സന്തോഷ് ചടയമംഗലം, ഷെമീം, കൃഷ്ണൻ കുട്ടി, ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു.