കൊല്ലം: കോമ്രേഡ്സ് ഒഫ് കൊല്ലം നവമാദ്ധ്യമ കൂട്ടായ്മയുടെ അഞ്ചാം വാർഷിക സമ്മേളനം നവംബർ 18, 19, 20 തീയതികളിൽ ഓൺലൈനായി നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം - പോസ്റ്റർ പ്രകാശനം എന്നിവ നടന്നു.

കൂട്ടായ്മ പ്രസിഡന്റ് ഷംനാദ് അഞ്ചൽ അദ്ധ്യക്ഷനായി. സ്വാഗത സംഘം കൺവീനർ ഷിഹാബ് ചാവറ സ്വാഗതം പറഞ്ഞു. പതാക ദിനം സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ.സജികുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുശീല ശങ്കർ പോസ്റ്റർ പ്രകാശനം നടത്തി.

കൂട്ടായ്മ ട്രഷറർ സന്തോഷ് മാനവം നന്ദി പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി അഖില കേരള അടിസ്ഥാനത്തിൽ ഓൺലൈനായി സഖാവ് ഇ.ബാലാനന്ദൻ മെമ്മോറിയൽ ക്വിസ് മത്സരം എൻ.എസ് മെമ്മോറിയൽ കഥാപ്രസംഗ മത്സരം നസീർ, അനൂപ്, ഗിരീഷ് മെമ്മോറിയൽ വിപ്ലവ ഗാന മത്സരം ഗിരീഷ് മെമ്മോറിയൽ പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 00966535144105 എന്ന നമ്പരിൽ വാട്സ് ആപ്പ് വഴി ബന്ധപ്പെടണം.