
കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന 'പുസ്തകമാണ് ലഹരി വായനയാണ് ലഹരി ' കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ കാൻവാസ് ശ്രദ്ധേയമായി. സബർമതി ഗ്രന്ഥശാലയും സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായാണ് ഓപ്പൺ കാൻവാസ് സംഘടിപ്പിച്ചത്. ചലച്ചിത്ര താരം വിനു മോഹൻ ലഹരിവിരുദ്ധ സന്ദേശം എഴുതി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സു മൻജിത്ത്മിഷ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഗ്രന്ഥശാല പ്രവർത്തകരായ ശബരീനാഥ്, വി.ആർ.ഹരികൃഷ്ണൻ, ഡോ.സമന്ത്,അനിൽ കിഴക്കടത്ത്, രാജി വേണുഗോപാൽ,ബി.ജെ.അരുൺ, പ്രസാദ് എച്ച്.അയ്യർ,സുമി സുൽത്താൻ,അമാനുൽ ഇമ്രാൻ, അനന്ദു പതാരം,മഹേഷ്‌കൃഷ്ണ, അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.