
കൊല്ലം: അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ (സി -20) ചെയറായി മാതാ അമൃതാനന്ദമയിയെ കേന്ദ്രസർക്കാർ നിയമിച്ചു. സർക്കാർ, ബിസിനസ് ഇതര വിഷയങ്ങൾ ജി-20 നേതാക്കളുടെ ശ്രദ്ധയിലെത്തിക്കാനുള്ള വേദിയാണ് സി -20 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ.
സാധാരണക്കാരുടെ ശബ്ദത്തിന് ഇത്രയും ഉയർന്ന ഒരു പ്രാതിനിദ്ധ്യം നൽകിയതിന് കേന്ദ്ര സർക്കാരിനോടനുള്ള നന്ദി പ്രകടിപ്പിക്കുന്നതായി ഇന്ത്യയുടെ സി 20 എൻഗേജ്മെന്റ് ഗ്രൂപ്പിന്റെ ചെയർ സ്ഥാനം ഏറ്റെടുത്ത ശേഷം അമ്മ പറഞ്ഞു. സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ എം. ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർ സുധാ മൂർത്തി, രാംഭൗ മൽഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നീ സംഘടനകളും ചെയറിൽ അംഗങ്ങളാണ്. ഡൽഹിയിൽ 2023 സെപ്തംബർ 9 മുതൽ 10 വരെയാണ് അടുത്ത വർഷത്തെ ജി-20 ഉച്ചകോടി. 'ഒരുമിച്ച് കരുത്തോടെ വീണ്ടെടുക്കാം" എന്ന പ്രമേയവുമായി ഈ വർഷത്തെ ജി-20 നേതാക്കളുടെ ഉച്ചകോടി നവംബർ 15 മുതൽ 16 വരെ ഇന്തോനേഷ്യയിലാണ്.